അനാവശ്യ രോമവളർച്ചയും ലേസർ ചികിത്സയും

അനാവശ്യ രോമവളർച്ചയും ലേസർ ചികിത്സയും

അനാവശ്യ രോമവളർച്ചയും ലേസർ ചികിത്സയും

Spread the love

അമിത രോമവളർച്ച  ഇന്ന് പല പെണ്‍കുട്ടികളുടെയും, സ്ത്രീകളുടേയും പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാക്കുകയില്ലെങ്കിലും സൗന്ദര്യ പരമായ കാരണങ്ങളാൽ സ്ത്രീകൾ അനാവശ്യ രോമങ്ങൾ നീക്കുന്നതിൽ  ശ്രദ്ധാലുക്കളാണ്. അമിത രോമ വളര്‍ച്ചയുള്ള പെണ്‍കുട്ടികള്‍ വിവാഹ പ്രായമാകുമ്പോള്‍ അനുഭവിക്കുന്ന മനോ വിഷമം ചെറുതല്ല. സ്ത്രികളിലെ അമിത രോമവളര്‍ച്ച വിവാഹ മോചനത്തിലേക്ക് വരെ എത്തിച്ചിരിക്കുന്ന സംഭവങ്ങള്‍ ഉണ്ട്.  സ്ത്രീ ശരീരത്തിലെ ഹോർമോണ്‍ വ്യതിയാനത്തിന്‍റെ ഫലമായും മറ്റു  പലകാരണങ്ങൾ കൊണ്ടും അമിത രോമവളർച്ച കണ്ടുവരുന്നു. ഇതിന് ഫലപ്രതമായ ചികിത്സയും നിയന്ത്രണ മാർഗ്ഗങ്ങലും ഇന്ന് നിലവിലുണ്ട്.

അനാവശ്യ രോമ വളർച്ച (Hirsutism)

പുരുഷന്മാരെപോലെതന്നെ സ്ത്രീകളിലും, പെണ്‍കുട്ടികളിലും ശരിരത്ത്   രോമങ്ങൾ കണ്ടുവരുന്നു. എന്നാൽ ഇത് നേരിയതും ചെമ്പിച്ചതുംയിരിക്കും; എന്നാൽ  ഇവ കറുത്തതും ഇടതിങ്ങിയതുമായി വരുമ്പോളാണ് ഒരു സൗന്ദര്യ പ്രശ്നമായി പരിഗനിണിക്കപെടുന്നത്. സ്ത്രീകൾക്ക് കഴുത്ത്, മേൽച്ചുണ്ട്, താടി, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ കട്ടികൂടിയ രോമം വളരുന്ന ഒരു അവസ്ഥയ്ക്കാണ് അമിത രോമവളർച്ച അഥവാ ( Hirsuitism)  എന്ന് പറയുന്നത്. അനാവശ്യ രോമവളർച്ച കാണപ്പെടുന്ന സ്ത്രീകളിൽ പലര്‍ക്കും മുഖക്കുരു, മുടികൊഴിച്ചിൽ ശബ്തവ്യതിയാനം (കനത്ത ശബ്ദം) മുതലായ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

കാരണങ്ങൾ

സ്ത്രീകളിൽ പുരുഷ സെക്സ് ഹോർമോണിന്‍റെ അളവ് വര്‍ദ്ധിച്ചു വരുമ്പോളാണ് സാധാരണയായി അമിത രോമവളര്‍ച്ച (Hirsuitism) കണ്ടുവരുന്നത്. ഭൂരിഭാഗം രോഗികളിലും ഇത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) കൊണ്ടാണ്. മറ്റു  പലകാരണങ്ങൾ കൊണ്ടും അമിത രോമവളർച്ച ഉണ്ടാകാം. എന്നാൽ ഒരു വിഭാഗം രോഗികളിൽ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനു ഇന്ന് സാധിക്കാറില്ല.

എങ്ങനെ തിരിച്ചറിയാം

മേൽച്ചുണ്ട്, താടി, മാറ് തുടങ്ങി ഒൻപത് (9) ശരീരഭാഗങ്ങളിലെ രോമങ്ങൾ നോക്കി അവർക്ക് പൂജ്യം മുതൽ 4 വരെ ഗ്രേഡ് ചെയ്യാം.  പൂജ്യം എന്നാൽ ഒട്ടും രോമാമില്ലാത്ത അവസ്ഥയും 4 എന്നാൽ അമിത രോമ വളര്‍ച്ചയും.  ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ പൂജ്യം മുതൽ 36 വരെയുള്ള ഒരു റിസൾട്ട്‌ ലഭിക്കുന്നു. സാധാരണയായി 15 ന് മുകളിലുള്ളതിനെ ചെറിയ അളവിലുള്ള അമിത രോമവളർച്ചയായും ഗ്രേഡ് കൂടുംതോറും അതിന്‍റെ  കാഠിന്യം കണക്കാക്കുന്നു.  നിങ്ങളുടെ അമിത രോമവളർച്ച വളരെ കാഠിന്യമില്ലാത്തതാനെങ്കില്‍ ഫലപ്രദമായ ഹെയർ റിമൂവൽ മാത്രം മതിയാകും.  കാഠിന്യമുള്ളതാണെങ്കില്‍ ചികിത്സ വേണ്ടി വന്നേക്കാം. അമിത രോമങ്ങൾ നീക്കുന്നതിന് ഇന്ന് പല മാർഗ്ഗങ്ങളും നിലവിലുണ്ട്. ഷേവിംഗ്, പ്ലക്കിംഗ്, ത്രെഡിംഗ് മുതലായവ തികച്ചും താൽകാലികവും പലപ്പോഴും ചർമത്തിന് damage ഉണ്ടാക്കുന്നതുമാണ്‌. ചിലർക്ക് വാക്സിങ്ങ്, ബ്ലീച്ചിംഗ് മുതലായവ ചെയ്യുമ്പോൽ ചർമത്തിൽ ചൊറിച്ചിൽ, തടിപ്പ് മുതലായവ കണ്ടുവരാറുണ്ട്.

ലേസർ ഹെയർ റിമൂവൽ (Laser hair removal)

അനാവശ്യ രോമങ്ങളുടെ റിമൂവൽ നടത്തുന്നതിന് ഏറ്റവും ആധുനികമായ ഒരു രീതിയാണ്‌ ലേസർ ഹെയർ റിമൂവൽ (Laser hair removal). ലേസർ ലൈറ്റ് ചർമത്തിന് കേടുവരുത്താതെ ഹെയറിന്‍റെ റുട്ട് വരെയെത്തി അതിനെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ഏറ്റവും സുരക്ഷിതമായ ഒരു ഹെയർ റിമൂവൽ മാര്‍ഗ്ഗമായി പരിഗണിച്ചു പോരുന്നു. കൂടാതെ ഇത് വളരെ സമയം കുറഞ്ഞ OP procedure ആയി ചെയ്യാൻ പറ്റുന്നതുമായതിനാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ സൗകര്യ പ്രഥമാണ്. സാധാരണ ഗതിയിൽ 6 മുതൽ 8 തവണ വരെ ഈ procedure  repeat ചെയ്യേണ്ടതായും വരാം. ചില ആളുകൾക്ക് ഈ treatment നു ശേഷം രണ്ടു വർഷത്തിൽ ഒരിക്കൽ വീതമോ ചിലപ്പോൾ വർഷത്തിൽ ഒന്നു വീതാമോ touch up sessions ചെയ്യേണ്ടതായും വരാം. പുതിയതരം  ലേസർ ഉപകരണങ്ങളുടെ  വരവോടുകൂടി മേൽമീശ നീക്കം ചെയ്യുന്നതിന് (upper lip hair  removal) ഏകദേശം 2000 രുപമുതലുള്ള ലേസർ ചികിത്സ ഇന്ന് ലഭ്യമാണ്.

ലേസര്‍ ഉപകരണങ്ങള്‍

ഇന്ന് പലതരത്തിലുള്ള ലേസർ machines ലഭ്യമാണ്. Nd yag, Diode, IPL തുടങ്ങിയവ ഇവയിൽ ചിലതാണ്. ഇതിൽ Nd yag laser മറ്റുള്ളവയെ അപേക്ഷിച്ച് ചിലവേറിയതാണെങ്കിലും ഇന്ത്യൻ ചർമ്മത്തിന് വളരെ യോജിച്ചതാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച Nd yag ലേസർ ഹെയർ റിമൂവൽ മെഷീനാണ് അൽമേകയിലുള്ളത്. പരിചയ സമ്പന്നരായ കോസ്മറ്റിക് ഡർമറ്റോളജിസ്റ്റുമാർ, ടെക്‌നീഷ്യൻസ് എന്നിവരുടെ സേവനം അനായാസമായ ഒരു ഹെയർ റിമൂവൽ അനുഭവം നിങ്ങൾക്ക് ഉറപ്പു നൽകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടൂ:

Call: 09526204090  WhatsApp: 9847024090

 

Enter your details to receive a call back from the Clinic
REQUEST A CALL BACK
Overlay Image
Enter your details to receive a call back
REQUEST A CALL BACK
Overlay Image